കൊട്ടിയൂർ: പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ആശ്രമം ജംഗ്ഷന് സമീപത്ത് മണ്ണിടിച്ചിൽ. ഇന്നലെ രാവിലെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷക്കാലത്ത് മണ്ണിടിഞ്ഞ് വീണ അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണും കല്ലുകളും റോഡിലേക്ക് വീണെങ്കിലും ഗതാഗത തടസ്സം ഉണ്ടായില്ല. റോഡിലേക്ക് പതിച്ച മണ്ണും കല്ലുകളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. എന്നാൽ ഇനിയും ശക്തമായ മഴ തുടർന്നാൽ വീണ്ടും മണ്ണ് ഇടിയാനുള്ള സാദ്ധ്യതയും ഉണ്ട്. നിലവിൽ മാനന്തവാടി - പേരിയ -ബാവലി അന്തർ സംസ്ഥാന പാതയിൽ ഗതാഗതം പുനസ്ഥാപിക്കാത്തത് കാരണം സ്വകാര്യ ബസ്സുകളടക്കമുള്ളവ പാൽച്ചുരം വഴിയാണ് പോകുന്നത്. മഴക്കാലത്തിന് മുമ്പെ പാൽച്ചുരം റോഡ് റീടാറിംഗ് നടത്തിയത് വാഹനയാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരിക്കുകയാണ്.