talasemea

കണ്ണൂർ: കേരളത്തിലെ തലാസീമിയ മേജർ രോഗികളുടെ ഹൃദയാഘാത സാദ്ധ്യത പരിശോധിക്കുന്നതിനാവശ്യമായ വിദഗ്ദ ചികിത്സ നൽകുന്നതിനുമായി സൗജന്യ എം.ആർ.ഐ.ടി. ടു സ്​റ്റാർ സ്‌കാനിംഗ് നടത്തുമെന്ന് കേരള ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജന.കൺവീനർ കരീം കാരശ്ശേരി പറഞ്ഞു. ബെഗളൂരുവിലെ നാരായണ ആശുപത്രിയുമായി സഹകരിച്ച് മസുംദാർ ഷാ കാൻസർ സെന്ററിൽ വച്ചായിരിക്കും സ്‌കാനിംഗ് നടത്തുന്നത്. കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി, ഒ.എം.സൻഫീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാരായണ ഹെൽത്ത് നെ​റ്റ് വർക്ക് ആശുപത്രി ഡയറക്ടറും പ്രമുഖ രക്ത രോഗ വിദഗ്ദനുമായ ഡോ.സുനിൽ ഭട്ടുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ആദ്യഘട്ടമെന്ന നിലക്ക് 15 വയസ്സിന് മുകളിൽ പ്രായമുള്ള മുപ്പത് രോഗികൾക്ക് 28ന് സ്‌കാനിംഗ് നടത്തും. രജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 9947959701