പയ്യന്നൂർ: ക്വിറ്റ് ഇന്ത്യാദിനത്തിന്റെ എൺപതാമത് വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പയ്യന്നൂരിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപത്തിന് മുമ്പിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം. നാരായണൻ കുട്ടി, എം.പി. ഉണ്ണികൃഷ്ണൻ, എം.കെ.രാജൻ, എ.പി. നാരായണൻ, റഷീദ് കൗവ്വായി, വി.സി. നാരായണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, എം. പ്രദീപ്കുമാർ സംസാരിച്ചു. സി. അനിൽ കുമാർ സ്വാഗതവും കെ.വി. സ്നേഹജൻ നന്ദിയും പറഞ്ഞു.

കേരള പ്രദേശ് ഗാന്ധിദർശൻ വേദി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ വിദ്യാലയത്തിൽ സ്വാതന്ത്ര്യസമരവും പയ്യന്നൂരും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ആശ്രമത്തിലെ ഗാന്ധി മാവിൻ ചുവട്ടിൽ വെച്ച് ഔഷധ വൃക്ഷതൈകളും ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ഗാന്ധി ദർശൻവേദി മണ്ഡലം ചെയർമാൻ എൻ.എ.വി. അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. എം.ഇ. ദാമോദരൻ നമ്പൂതിരി, സി. അനിൽകുമാർ, സി. പൂമണി, ജനാർദ്ദനൻ കുറുവാട്ടിൽ, എം.ടി. കുമാരൻ, ശശി കൗവ്വായി തുടങ്ങി.വർ സംസാരിച്ചു.