
പയ്യന്നൂർ : കോർപ്പറേറ്റ് ദാസ്യ വേല ചെയ്യുന്ന രാഷ്ടീയ നേതൃത്വങ്ങളെ ജനപക്ഷ രാഷ്ട്രീയം കൊണ്ട് ചോദ്യം ചെയ്യുക എന്ന മുദ്രാവാക്യവുമായി ഗാന്ധിയൻ കലക്ടീവിന്റെ നേതൃത്വത്തിൽ 12 മുതൽ 15 വരെ പയ്യന്നൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന സ്വരാജ് സത്യാഗ്രഹത്തിന്റെ പ്രഖ്യാപനം ക്വിറ്റ് ഇന്ത്യാ സ്തൂപത്തിന് മുന്നിൽ സംഘാടക സമിതി ചെയർമാൻ ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എ.കെ.ഗോവിന്ദൻ , സണ്ണി പൈകട , എ.കെ.പി.നാരായണൻ , അത്തായി ബാലൻ, എൻ.സുകുമാരൻ , പി.എം. ബാലകൃഷ്ണൻ , കെ.ഇ.കരുണാകരൻ, കെ.രാജീവ് കുമാർ , കെ.പി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.
നേരത്തെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണ പുതുക്കി ഗാന്ധി പാർക്കിൽ നിന്നും ക്വിറ്റ് ഇന്ത്യാ സ്തൂപം വരെ പ്രകടനം നടത്തി .
12 ന് വൈകീട്ട് 4 ന് സാമൂഹിക ചിന്തകൻ സണ്ണി കപിക്കാട് സ്വരാജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. ഗാന്ധിയൻ ടി.ആർ.എൻ.പ്രഭു, പ്രൊഫ. കുസുമം ജോസഫ് , വിജയരാഘവൻ ചേലിയ ,കെ. രാമചന്ദ്രൻ , സി.വിശാലാക്ഷൻ തുടങ്ങിയവർ സംസാരിക്കും.