പാനൂർ: കുന്നോത്ത് പറമ്പ് കെ.സി രാജേഷ് 13ാം ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കാലത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളായ കെ. പ്രകാശൻ, എൻ.കെ നാണു, സി. സുരേഷ് ബാബു, കെ.പി സന്ദീപ്, കെ. സുഭാഷ്, പി. സത്യപ്രകാശ്, വി.പി സുരേന്ദ്രൻ, കെ. നാണു, അഡ്വ. ഷിജിലാൽ, വി.പി ഷാജി, കെ.സി വിഷ്ണു, ഓട്ടാണി പദ്മനാഭൻ, ഇ.പി ബിജു, കെ.പി സഞ്ജീവ് കുമാർ, എ. സജീവൻ, ടി. സുജില, കെ.സി ജിയേഷ്, എൻ. ശശിധരൻ, എ. രാജീവൻ, കെ. സുവിൻ, യു.പി ചന്ദ്രൻ, പി.പി രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. തുടർന്നു നടന്ന അനുസ്മരണ സാംഘിക്കിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹ സംഘചാലക് എൻ.സി.ടി രാജഗോപാൽ സംസാരിച്ചു.