health

ചെറുവത്തൂർ : നവകേരളം കർമ്മ പദ്ധതി രണ്ടാം ഘട്ടമായആർദ്രം മിഷന്റെ ഭാഗമായി കാസർകോട് ജില്ലയിലെ മൂന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തുരുത്തി,ഓലാട്ട്, തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം 12 ന് വനിതാ വികസനവും വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതോടെ പൊതുജനങ്ങൾക്ക്
രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഒ.പി സേവനം ലഭ്യമാകും . കൂടാതെ ലബോറട്ടറി സേവനങ്ങൾ, ശ്വാസകോശ രോഗങ്ങൾക്കായി ശ്വാസ് ക്ലിനിക്, മാനസികാരോഗ്യപരിചരണത്തിനായി ആശ്വാസ ക്ലിനിക്ക് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. ജില്ലയിൽ ഇതിനോടകം 19 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുള്ളത്.ഇതോടെ ജില്ലയിലെ കുടുംബരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 22 ആയി ഉയരും.