berlin

കണ്ണൂർ: മാദ്ധ്യമ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ബെർലിൻ കുഞ്ഞനന്തൻ നായർ നാറാത്ത് ശ്രീദേവിപുരം വീട്ടുവളപ്പിൽ റെഡ് സല്യൂട്ടോടെ ഓർമ്മയായി. ഇന്നലെ വൈകിട്ട് മൂന്നിനാണ് അനന്തരവൻ ഡോ. ഗംഗാധരൻ ചിതയ്ക്ക് തീകൊളുത്തിയത്.

ബെർലിന്റെ മകളായ ഉഷയും മരുമകനും ജർമ്മൻ വാസ്തു ശില്പിയായ വെർണറും മക്കളും 19ന് വീട്ടിലെത്തും. ഇതിനു ശേഷമായിരിക്കും മരണാനന്തര കർമ്മം. ചിതാഭസ്മം ക്യൂബയിൽ ഒഴുക്കണമെന്ന അന്ത്യാഭിലാഷം ബർലിൻ തന്റെ സഹചാരിയായ തമ്പാനെ അറിയിച്ചിരുന്നു. മകൾ വന്ന ശേഷം ഈക്കാര്യം തീരുമാനിക്കുമെന്ന് തമ്പാൻ അറിയിച്ചു. നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ ചെങ്കൊടി പുതപ്പിച്ചു.