
കാഞ്ഞങ്ങാട് : ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്യസമര സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ക്വിറ്റ് ഇന്ത്യ അനുസ്മരണ യോഗവും മുൻ വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, എൻ.കെ.രത്നാകരൻ, വി.ഗോപി, പ്രേമരാജൻ ,എം.കുഞ്ഞികൃഷ്ണൻ , പ്രവീൺ തോയമ്മൽ, കെ.കെ.ബാബു, അഡ്വ. ബാബുരാജ്, കെ.പി.മോഹനൻ ,വി.വി.സുധാകരൻ, പ്രദീപ് ,സുരേഷ് ബാബു, ഷിബിൻ ഉപ്പിലിക്കൈ , സുരേഷ് കൊട്രച്ചാൽ, പി.കെ.കരുണാകരൻ, പി.അലാമി, എം.എം.നാരായണൻ , ബാബു, ഒ.വി .മനോജ് ഉപ്പിലിക്കൈ, ശ്രീധരൻ നായർ , എം.വി.മിഷ , തസ്റീന തുടങ്ങിയവർ സംസാരിച്ചു. പ്രദീപൻ മരക്കാപ്പ് സ്വാഗതവും പ്രമോദ്.കെ.റാം നന്ദിയും പറഞ്ഞു.