പിലിക്കോട്: നിർദ്ധന വിദ്യാർത്ഥികൾക്കായി അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ വീടൊരുങ്ങുന്നു.

സംസ്ഥാനത്താകമാനം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് 100 വീടുകൾ നിർമ്മിച്ച് കൊടുക്കുന്നതിന്റെ ഭാഗമായാണ് ചെറുവത്തൂർ ഉപജില്ലാ കമ്മറ്റി പിലിക്കോട് തുമ്പകുതിരിൽ വീട് നിർമ്മിക്കുന്നത്. വീടിന്റെ തറക്കല്ലിടൽ കർമ്മം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ നിർവ്വഹിച്ചു.

സംഘാടക സമിതി ചെയർമാർ ഇ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന നിർവ്വാഹക സമിതിയംഗം സി.എം. മീനാകുമാരി, എ.ആർ. വിജയകുമാർ, എം.ഇ. ചന്ദ്രാംഗതൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, വാർഡ് മെമ്പർ ബജിത്ത്, സി. ഭരതൻ, കെ. പ്രഭാകരൻ, സി.വി. സുലോചന, എം. സുനിൽകുമാർ, എ.വി. അനിത, പി.വി. ഉണ്ണികൃഷ്ണൻ, എം. രേഷ്മ എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മറ്റി കൺവീനർ വി.എസ്. ബിജുരാജ് സ്വാഗതവും സബ്ബ് ജില്ലാ സെക്രട്ടറി കെ.എം. ഈശ്വരൻ നന്ദിയും പറഞ്ഞു.