ncp-youyh-meet-khd

കാഞ്ഞങ്ങാട് : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ തൊഴിലിനായി പടപൊരുതുക, നവോത്ഥാന മൂല്യങ്ങളുടെ കാവലാളാവുക എന്ന മുദ്രാവാക്യവുമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. പി സ്മാരകത്തിൽ യൂത്ത് മീറ്റ് എൻ.സി.പി. ജില്ല പ്രസിഡന്റ് രവികുളങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതിയംഗം അഡ്വ.സി.വി.ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. എൻ വൈ.സി സംസ്ഥാന കമ്മിറ്റിയംഗം സതീഷ് പുതുച്ചേരി ക്വിറ്റ് ഇൻഡ്യാ ദിന പ്രതിജ്ഞ ചൊല്ലി. കരീം ചന്തേര മുഖ്യ പ്രഭാഷണം നടത്തി. ടി.ദേവദാസ്, ബെന്നി നാഗമറ്റം, ജോസഫ് വടകര, ജയകുമാർ മഞ്ചേശ്വരം, ഇ ടി മത്തായി, ഉബൈദുള്ള കടവത്ത്, ഒ.കെ.വിനായക് എന്നിവർ സംസാരിച്ചു. മുഹമ്മദ് അലി സ്വാഗതവും ഷമീമ നന്ദിയും പറഞ്ഞു.