jayarajan

കാഞ്ഞങ്ങാട്: ഖാദി മേഖലയിൽ നവീകരണത്തിന് തുടക്കം കുറിച്ചുവെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഖാദി ബോർഡും ഖാദി സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഖാദി ഓണംമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടികൂടിയ വസ്ത്രങ്ങൾ മാത്രമല്ല നേരിയ വസ്ത്രവും ഖാദിയിൽ കിട്ടും. ആധുനീകരിക്കുന്നതിന്റെ ഭാഗമായി നല്ല ഡിസൈൻ വസ്ത്രങ്ങൾ ഖാദി ഷോറൂമുകൾ വഴി ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തുളള ഖാദി സൗഭാഗ്യ അങ്കണത്തിൽ നടന്ന പരിപാടിയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. എം.കെ.വിനോദ് കുമാറിന് ഖാദി വസ്ത്രങ്ങൾ നൽകി ആദ്യ വിൽപന നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല, വി.വി.രമേശൻ, ഖാദി ബോർഡ് ഡയറക്ടർ കെ.വി.ഗിരീഷ് കുമാർ, ഖാദി ഫെഡറേഷൻ പ്രതിനിധി ഇ.എ.ബാലൻ, കെ.പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ പി.സി.മാധവൻ നമ്പൂതിരി സ്വാഗതവും ഖാദി പ്രൊജക്ട് ഓഫിസർ കെ.വി.രാജേഷ് നന്ദിയും പറഞ്ഞു.