കണ്ണൂർ: നൃത്താദ്ധ്യാപകരുടെ സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ എക്‌സോട്ടിക്ക് കൺവെൻഷനിൽ തുടക്കം.സംസ്ഥാന പ്രസിഡന്റ് മനോജ് മാനന്തവാടി പതാക ഉയർത്തി. കണ്ണൂർ കോർപറേഷൻ ഡെപ്യൂ.മേയർ കെ.ഷബീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഗിരിജ ചന്ദ്രൻ, പ്രമോദ് ദാസ്, കലാമണ്ഡലം സത്യവ്രതൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാപഞ്ചായത്ത്പ്രസി. പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ രക്ഷാധികാരി കലാമണ്ഡലം വിമലാമേനോൻ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം മാലിനി, വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.പത്മനാഭൻ മുഖ്യാതിഥിയായി. സമാപന സമ്മേളനം സംഗീതജ്ഞൻ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ദിനേശ് കാരശേരി, ജോസ് ശിവദാസ്, ഡോ.മധുസൂദനൻ, ഭരതാഞ്ജലി, വത്സൻ പിലിക്കോട്, നയനതാര മഹാദേവൻ,കൃഷ്ണകുമാർ വാചസ്പതി എന്നിവർ സംസാരിച്ചു.