തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ മുനിസിപ്പാലിറ്റി വക ശൗചാലയത്തിന്റെ പുതിയ സെപ്റ്റിക് ടാങ്കും നിറഞ്ഞു. ഇതിന് മുകളിലുള്ള മൂടിക്കിടയിലൂടെ മലിജന ജലം ഇപ്പോൾ പുറത്തൊഴുകി തുടങ്ങിയിട്ടുണ്ട് ഓട്ടോസ്റ്റാൻഡിനടുത്ത് കഴിഞ്ഞ വർഷം നിർമ്മിച്ച ഭൂഗർഭ ടാങ്കുകളിൽ നിന്നാണ് വിസർജ്യം കലർന്ന ജലം പുറത്തൊഴുകി പരക്കുന്നത് .ഇതേ തുടർന്ന് ആളുകൾക്ക് വഴി നടക്കാൻ പറ്റാതായി.
ആറു മാസത്തെ അടച്ചിടലിനൊടുവിൽ ഏറെ മുറവിളികൾക് ശേഷമാണ് ഇക്കഴിഞ്ഞ ജൂൺ അവസാന വാരം ശൗചാലയം തുറന്നത്. ഒന്നര മാസം കൊണ്ടാണ് ടാങ്ക് നിറഞ്ഞ് മലിന ജലം വീണ്ടും പുറത്തേക്കൊഴുകാൻ തുടങ്ങിയത്. .വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്താണ് സെപ്റ്റിംക് ടാങ്കുളളത്.കഴിഞ്ഞ ഡിസംബറിൽ ടാങ്ക് പെട്ടെന്ന് നിറഞ്ഞ് പുറത്തേക്കൊഴുകാൻ തുടങ്ങിയപ്പോഴാണ് ശൗചാലയം ആറ് മാസത്തോളം അടച്ചിട്ടു. സ്വകാര്യ വ്യക്തിയാണ് നഗരസഭയിൽ നിന്നും ശൗചാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പേ സംവിധാനത്തിലാണ് സ്ത്രീകൾക്കുംപുരുഷന്മാർക്കും വേവ്വേറെയായി ശൗചാലയം പ്രവർത്തിക്കുന്നത്.
ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയ സാഹചര്യത്തിൽ ശൗചാലയം വീണ്ടും അടച്ചിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് പരിസരത്തുള്ളവർ. ശൗചാലയത്തിനായി ജൂബിലി കോംപ്ളക്സിന്റെ കിഴക്കുവശമാണ് ആദ്യം ടാങ്ക് പണിതിരുന്നത് .മാസങ്ങൾക്കകം ഇത് നിറഞ്ഞതോടെ അടച്ചിട്ടു.ഇതിൽ പിന്നീടാണ് വടക്കുവശം ഓട്ടോറിക്ഷാ സ്റ്റാൻഡിനടുത്ത് സാമാന്യം വലുത് നിർമ്മിച്ചത്. മഴ മൂലമാണോ ടാങ്ക് നിറഞ്ഞതെന്ന സംശയവും .ജനത്തിരക്കേറിയ ഈ പ്രദേശമാകെ വൃത്തിഹീനവും ദുർഗന്ധപൂരിതവുമായിട്ടുണ്ട്.