march
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്.കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: വിലക്കയ​റ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും കേരളത്തോടുള്ള അവഗണയ്ക്കും, കിഫ്ബിയെ തകർക്കുന്ന നീക്കങ്ങൾക്കുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്‌പോസ്‌​റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സി .പി .എം ജില്ലാ സെക്രട്ടറി എം .വി .ജയരാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.മോദിയുടെ മേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ബ്രിട്ടീഷ് പ്രേതം ബാധിച്ചതായി അദ്ദേഹം പറഞ്ഞു .അരിയും, ഗോതമ്പും ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ഇതിന്റെ ഭാഗമാണ്.

ബ്രിട്ടീഷ് ഭരണകാലത്താണ് അരിക്കും, ഗോതമ്പിനും നികുതി ഏർപ്പെടുത്തിയത്. സ്വാതന്ത്റ്യ സമര ചരിത്രത്തിൽ ഒരു പങ്കാളിത്തവും വഹിക്കാത്ത ഹിന്ദു മഹാസഭയുടെയും ആർ. എസ് .എസിന്റെയും ആൾക്കാർ രാജ്യം ഭരിക്കുമ്പോൾ ഭരണ ഘടനാ അടിസ്ഥാന തത്വങ്ങളെല്ലാം ചവിട്ടി മെതിക്കപ്പട്ട് കൊണ്ടിരിക്കുകയാണ്.രാഷ്ട്രീയം നോക്കിയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ പദ്ധതി നൽകുന്നത്, കേരളത്തെ അവഗണിക്കുന്നത് അത് കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സി .പി .ഷൈജൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി. സഹദേവൻ, ജോയി കൊന്നക്കൽ, ഇ .പി .ആർ വേശാല,പി .കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.