കൂത്തുപറമ്പ്: മൂര്യാട് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം ദുബായിൽ തടവിലാക്കിയെന്ന പൊലീസിൽ നല്കിയ പരാതി പിതാവ് അബ്ദുൾജലീൽ പിൻവിച്ചു. മകനെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നു പറഞ്ഞാണ് പരാതി പിൻവലിച്ചത്.
കോഴിക്കോട്ടെ ഇർഷാദ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയായിരുന്നു ദുബായിൽ മകനെ തടവിലാക്കിയതായി ജലീലിന്റെ ആരോപണം. ഇർഷാദിനെ കൊലപ്പെടുത്തിയ സംഘമാണ് സംഭവത്തിന് പിന്നിലുള്ളതെന്നും താമരശ്ശേരി സ്വദേശിയാണ് തട്ടിക്കൊണ്ടു പോയതെന്നും, ഇക്കാര്യം ഇയാൾ തന്നെ വിളിച്ച് പറഞ്ഞിരുന്നെന്നും അബ്ദുൾ ജലീൽ വെളിപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മേയ് 23 ന് കൂത്തുപറമ്പ് പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ജസീൽ ദുബായിൽ നിന്നും പിതാവിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. താൻ ഇവിടെ സുരക്ഷിതനാണെന്നാണ് ജസീൽ അറിയിച്ചത്. ഇതോടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെത്തി ജലീൽ തനിക്ക് പരാതിയില്ലെന്ന് അറിയിക്കുകയാണുണ്ടായത്.