cvb
കെ.മാധവൻഫൗണ്ടേഷൻ ഗുരുവായുർ സത്യാഗ്രഹസ്‌മാരക മന്ദിരത്തിൽ നടത്തിയ സ്വാതന്ത്രദിനാഘോഷം നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌ ദേശീയപ്രസ്ഥാനത്തിനും സ്വാതന്ത്രസമരത്തിനും വടക്കേമലബാർ നൽകിയ സംഭാവനകൾ മഹത്തരമാണെന്ന്‌ എഴുത്തുകാരൻ സി വി ബാലകൃഷ്‌ണൻ പറഞ്ഞു. കെ.മാധവൻഫൗണ്ടേഷൻ ഗുരുവായുർ സത്യാഗ്രഹസ്‌മാരക മന്ദിരത്തിൽ നടത്തിയ സ്വാതന്ത്രദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.സി.കണ്ണൻനായരും, കെ. മാധവനേയും പോലുള്ള തുടങ്ങിയ നിരവധി ത്യാഗികളെ സംഭാവനചെയ്‌ത മണ്ണാണിത്‌. ഇവരുടെ ജീവിതം പുതുതലമുറ പുനർവായനക്ക്‌ വിധേയമാക്കിയാൽ ഇന്നു കാണുന്ന നമ്മുടെ നാട്‌ എങ്ങനെ പരുവപ്പെട്ടുവെന്നു നമുക്ക്‌ മനസിലാക്കാനാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇ ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ. ശ്രീധരൻ സംസാരിച്ചു. ബല്ലാ ഗവ ഹയർസെക്കൻഡറി എൻ.എസ്‌.എസ്‌ വിദ്യാർത്ഥികളുമായി സി.വി സംവദിച്ചു. ഫൗണ്ടേഷൻ ആസ്ഥാനത്ത്‌ ഒരുക്കുന്ന ഗ്രന്ഥാലയത്തിലേക്കുള്ള പുസ്‌തക ശേഖരണപരിപാടി മാദ്ധ്യമ പ്രവർത്തകരായ ടി.മുഹമ്മദ്‌ അസ്ലം ടി.കെ.നാരായണൻ എന്നിവരിൽ നിന്ന്‌ പുസ്‌തകം എറ്റുവാങ്ങി സി.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു. ഡോ. സി.ബാലൻ സ്വാഗതവും രാജേഷ്‌ അഴിക്കോടൻ നന്ദിയും പറഞ്ഞു .