azadhi

പയ്യന്നൂർ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ കോളേജ് പൊളിറ്റിക്കൽ സയൻസ് വകുപ്പും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ‌ഡറി അഫയേഴ്സിന്റെ സഹകരണത്തോടെ "ഇന്ത്യൻ ജനാധിപത്യവും വികസനവും :75 വർഷത്തെ അനുഭവം" എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന ദേശീയ വെബിനാർ സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ: വി.എം. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ് ഡയറക്ടർ ജനറൽ ഡോ: യു.സി. ബിവിഷ് ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് കേന്ദ്രസർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ.ബി.എൽ.ബിജു വിഷയം അവതരിപ്പിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി സിന്തിക്കേറ്റ് അംഗം പ്രമോദ് വെളളച്ചാൽ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ:പി.ആർ.സ്വരൺ പ്രസംഗിച്ചു. പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ഡോ.ഡി.എ.ദിനേശൻ സ്വാഗതവും ഡോ.കെ.എം.സുധീഷ് നന്ദിയും പറഞ്ഞു.