veena-george

കാസർകോട്: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെയും ഡോക്‌ടർമാരുടെയും വീഴ്‌ച ശരിവച്ച് മന്ത്രി വീണ ജോർജ്. ഏകോപനത്തിലെ വീഴ്‌ച കണ്ടെത്തിയെന്നും തുടർനടപടികൾക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ഏറെ വിവാദമായ ഈ സംഭവം കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്.

സി.പി.എം സംസ്ഥാന സമിതിയിൽ ആരോഗ്യ വകുപ്പിനെതിരെ പരോക്ഷ വിമർശനമുണ്ടായെന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.