കാസർകോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്രയ്‌ക്ക് ആവേശ തുടക്കം. ദേശീയ പതാക കൈമാറി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യാത്ര ഉദ്‌ഘാടനം ചെയ്തു.
ഒരു ദിവസം പോലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത, രാജ്യത്തിന് വേണ്ടി ജയിലിൽ കിടക്കാത്ത നരേന്ദ്ര മോദിയും കൂട്ടരും നേടിയെടുത്ത സ്വാതന്ത്ര്യം അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഉണരണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റിയൻ,കർണ്ണാടക നേതാവ് വിനയകുമാർ സൊർക്കേ, കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠൻ, മെമ്പർ കരിമ്പിൽ കൃഷ്ണൻ, കെ.പി കുഞ്ഞിക്കണ്ണൻ, പി എ അഷ്‌റഫലി, കരുൺ താപ്പ, എം കുഞ്ഞമ്പു നമ്പ്യാർ, വിനോദ് കുമാർ പള്ളയിൽ വീട്, അഡ്വ.കെ.കെ.രാജേന്ദ്രൻ, ഹക്കിം കുന്നിൽ, വി.ആർ.വിദ്യാസാഗർ, എം.അസിനാർ, എം.വി ഉദ്ദേശ് കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, ധന്യ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജെ. സോമശേഖര ഷേണി സ്വാഗതം പറഞ്ഞു. കാസർകോട് നഗരത്തിലെ സ്വീകരണത്തിന് ശേഷം ആദ്യ ദിവസം പദയാത്ര മേല്പറമ്പിൽ സമാപിച്ചു. ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലും 15 ന് കാലിക്കടവിലും പദയാത്ര സമാപിക്കും.16 ന് വൈകുന്നേരം തൃക്കരിപ്പൂരിലാണ് സമാപനം. സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.