
പനയാൽ, പനത്തടി, നീലേശ്വരം ബാങ്കുകൾ അവാർഡ് ഏറ്റുവാങ്ങി
കാസർകോട്: കേരള ബാങ്ക് സംസ്ഥാന തലത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകുന്ന കെ.ബി എക്‌സലെൻസ് അവാർഡ് ജില്ലാ തല വിജയികൾക്കുള്ള അവാർഡ് വിതരണവും ബി ദ നമ്പർ വൺ കാമ്പയിൻ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു. നീലേശ്വരം ക്ലബ് റിസോർട്ടിൽ നടന്ന ചടങ്ങ് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ബി എക്സലൻസ് അവാർഡിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ പനയാൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിനു വേണ്ടി പ്രസിഡന്റ് എ.എം അബ്ദുല്ല, പനത്തടി സർവീസ് ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി ശാലു മാത്യു, നീലേശ്വരം സർവീസ് കോ ഓപറേറ്റീവ് ബാങ്കിനു വേണ്ടി പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ സാബു ഏബ്രഹാം അധ്യക്ഷനായി. കെ.പി വത്സലൻ സംസാരിച്ചു. മുള്ളേരിയ, കുണ്ടംകുഴി, കാസർകോട് മെയിൻ, പള്ളിക്കര, മടിയൻ, ചീമേനി, മാവുങ്കാൽ, ബന്തടുക്ക, സീതാംഗോളി ബ്രാഞ്ചുകൾ ആണ് ജില്ലയിലെ ബി ദി നമ്പർ വൺ വിജയികൾ.
പരമാവധി കിട്ടാക്കടം 100 ദിവസത്തിനുള്ളിൽ പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നൂറുദിന കർമ്മ പരിപാടിയുടെ ജില്ലാതല ജീവനക്കാർക്കുള്ള ശില്പശാലയുടെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. കേരള ബാങ്ക് സി.ഇ.ഒ പി.എസ് രാജൻ, സി.ജി.എം കെ.സി സഹദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ഇരു പരിപാടികളിലുമായി കേരള ബാങ്ക് ഡയറക്ടർ കെ.ജി വത്സലകുമാരി, കെ.സൂരജ, കെ. ലീന, വി. രവീന്ദ്രൻ, പ്രകാശ് റാവു എന്നിവർ സംസാരിച്ചു. ബാങ്ക് കണ്ണൂർ റീജിയൻ ജനറൽ മാനേജർ എം.പി ഷിബു സ്വാഗതവും കാസർകോട് സി.പി.സി.ഡി.ജി.എം എ. കൃഷ്ണൻ നന്ദിയും പറഞ്ഞു.
പനയാൽ ബാങ്കിനുള്ള പുരസ്ക്കാരം പ്രസിഡന്റ് എ എം അബ്ദുല്ല, സെക്രട്ടറി ഭാസ്കരൻ എന്നിവർ ഏറ്റുവാങ്ങുന്നു