
കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം 16ന് വൈകീട്ട് 3ന് കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തൽ അറിയിച്ചു. 10 ലക്ഷത്തിന്റെ മൂലധനത്തോട് കൂടിയാണ് സംഘം പ്രവർത്തനമാരംഭിക്കുന്നത്. 50 ലക്ഷം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, ബ്ലോക്ക് പഞ്ചായത്ത് കെ.മണികണ്ഠൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ എന്നിവർ മുഖ്യാതിഥികളാകും. എസ്.എസ്.എൽ.സി.പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനം ഡിപിസി മെമ്പർ വി.വി.രമേശൻ നിർവ്വഹിക്കും. ഓഹരി സർട്ടിഫിക്കറ്റ വിതരണം കെ.ലസിതയും, നിക്ഷേപം സ്വീകരിക്കൽ കെരോജഗോപാലനുമായിരിക്കും. ജനപ്രതിനിധികളും സഹകരണ സംഘം പ്രസിഡന്റുമാരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ എ.ശബരീശൻ, പി.എ.റഹ്മാൻ, രാഘവൻ വെളുത്തോളി, എം.ഗംഗാധരൻ, മഹമൂദ് മുറിയനാവി, സത്യൻ പടന്നക്കാട്, കെ.വി.ബിജു എന്നിവർ സംബന്ധിച്ചു.