മാഹി: മാഹിയിൽ ഇന്നലെ വൈകുന്നരമുണ്ടായ തീപിടുത്തം ആശങ്ക സൃഷ്ടിച്ചെങ്കിലും പെട്രോൾ പമ്പുജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ ദുരന്തമൊഴിവായി. ആസിഫിന്റെ ഉടമസ്ഥതയിലുള്ള മാഹി പാറക്കലിലെ ലുലു ഫാൻസി ലൈറ്റിൽ ആണ് തീപിടുത്തമുണ്ടായത്.
ഇലക്ട്രിക് മീറ്റർ ബോക്സിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് എതിർവശത്തെ കടക്കാർ ഉടനെ ഓടി പാറക്കൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലും പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു.
ഉടനെ പമ്പ് മാനേജർ വിനുവിന്റെയും ഡ്രൈവർ ഷിബുവിന്റെയും ജീവനക്കാരനായ പ്രശാന്തിന്റെയും നേതൃത്വത്തിൽ എട്ടോളം പേർ പമ്പിലുണ്ടായിരുന്ന എക്സിക്യൂഷർ എടുത്ത് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി തീയണക്കുകയായിരുന്നു. തീയണക്കാൻ ശ്രമിക്കുന്നതിനിടെ പമ്പ് ജീവനക്കാരനായ പ്രശാന്തിന്റെ കണ്ണിന് നിസാര പരിക്കേറ്റു. വിവരമറിഞ്ഞ് മാഹി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.