കാഞ്ഞങ്ങാട്: ലോക ആദിവാസി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദിവാസി ദിനാചാരണവും ദളിത് സമുദായ ജില്ലാ കൺവെൻഷനും പരപ്പയിൽ സണ്ണി എം.കപിക്കാട് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ സി.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഫ്രീലാന്റ് ഫോട്ടോഗ്രാഫർ പ്രകാശ് കള്ളാറിനെ സണ്ണി എം. കപിക്കാട് ആദരിച്ചു. എം. ഭാസ്‌കരൻ , സത്യമധു, പ്രസന്നൻ , സുരേശൻ കാലിക്കടവ് ഹരിശ്ചന്ദ്രൻ കാഞ്ഞങ്ങാട് സഞ്ജീവ പുളിക്കൂർ, ചന്ദ്രശേഖര കുമ്പള എന്നിവർ പ്രസംഗിച്ചു. ആദിവാസി ദിനാചരണവും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയം കുഞ്ഞിക്കണ്ണൻ പൂക്കുന്നം അവതരിപ്പിച്ചു.. പി.കെ. രാമചന്ദ്രൻ മോഡറേറ്ററായി. സതീഷ് മാസ്റ്റർ ചുള്ളിക്കര, ഭാസ്‌കരൻ ചേമ്പേന , കൃഷ്ണൻ കാപ്പിത്തോട്ടം, ശിവദാസ് ചുള്ളിക്കര, വേണു കോളിച്ചാൽ, കുഞ്ഞിരാമൻ കാട്ടിപ്പൊയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൺവെൻഷനിൽ വി.കെ. സുകു 'ദളിത് സമുദായ മുന്നണി ദൗത്യവും കാഴ്ച്ചപ്പാടും' എന്ന വിഷയം അവതരിപ്പിച്ചു. കെ.വി. കൃഷ്ണൻ സ്വാഗതവും. നാരായണൻ കണ്ണാടിപാറ നന്ദി പറഞ്ഞു.