swaraj
പയ്യന്നൂർ ടൗൺ സ്വകയറിൽ നടക്കുന്ന സ്വരാജ് സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിവസമായ ശനിയാഴ്ച വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തുന്നു

പയ്യന്നൂർ : ഗാന്ധിയൻ കളക്ടീവിന്റെ നേതൃത്വത്തിന്റെ പയ്യന്നൂർ ടൗൺ സ്ക്വയറിൽ കോർപ്പറേറ്റ് രാജിനെതിരെയുള്ള സ്വരാജ് സത്യാഗ്രഹം രണ്ട് ദിവസം പിന്നിട്ടു. 'ഗാന്ധിയുടെ ഹിന്ദുവും സവർക്കറുടെ ഹിന്ദുത്വവും ' എന്ന വിഷയത്തിൽ ഇന്നലെ സോഷ്യലിസ്റ്റ് നേതാവ് വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ബഹുസ്വരതയെ സമൂഹത്തെ അംഗീകരിപ്പിക്കുക എന്ന ഗാന്ധി തീരുമാനമാണ് ഇന്ത്യയുടെ ജനാധിപത്യവൽക്കരണത്തിനും മതേതരത്വത്തിനും അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ ഇന്ത്യ ഇന്ന് നേരിടുന്ന ഭീഷണിക്കെതിരെ നാം ഓരോരുത്തരും ചെറുത്ത് നില്പിന് തയ്യാറാകണമെന്നും വിജയരാഘവൻ ചേലിയ പറഞ്ഞു. കെ.വി.രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

മാത്യു കുരുവിള മാലക്കല്ല്, സതീശൻ കാഞ്ഞിരിക്കീൽ , രാമകൃഷ്ണൻ മോനാച്ച എന്നിവരെ ഗാന്ധിയൻ കെ.വി.രാഘവൻ മാസ്റ്റർ ഖാദി നൂൽ മാല അണിയിച്ചു. ഡോ: ഡി.സുരേന്ദ്രനാഥ്, ദേവദാസ് തളാപ്പ്, ഇ.എ. ബാലൻ, പി.സി. ബാലചന്ദ്രൻ , മേരി എബ്രഹാം എന്നിവർ സംസാരിച്ചു.