പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിൽ ചെയർപേഴ്സൺ കെ.വി. ലളിത പതാക ഉയർത്തി. ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. എം.വി. വത്സല അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ വിദ്യാലയത്തിൽ നിന്ന് ആരംഭിച്ച പദയാത്ര ജാഥാ ക്യാപ്റ്റൻ എം.വി. വത്സലക്ക് പതാക കൈമാറി എം. നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു.

അന്നൂർ ശാന്തിഗ്രാം 85-മത് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.എം. രമേശൻ പതാക ഉയർത്തി. വാർഡ് കൗൺസിലർ എ. രൂപേഷ്, മണ്ഡലം പ്രസിഡന്റ് കെ.ടി.ഹരിഷ് നേതൃത്വം നൽകി. കണ്ണൂർ നെഹ്റു യുവകേന്ദ്ര, ചെറുതാഴം റെഡ്സ്റ്റാർ കൊവ്വൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരം സന്തോഷ് മണ്ടൂർ ഉദ്ഘാടനം ചെയ്തു. പി.വി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. ബാലൻ പതാക ഉയർത്തി.

പയ്യന്നൂർ ജേസീസ് ഏർപ്പെടുത്തിയ ആസാദി പുരസ്‌കാരം, സ്വാതന്ത്യ സമര സേനാനി വി.പി. അപ്പുക്കുട്ടപൊതുവാൾക്ക് സമ്മാനിച്ചു. അനൂപ് വണ്ണാടിൽ അദ്ധ്യക്ഷത വഹിച്ചു. ടി.എ. രാജീവൻ പൊന്നാട അണിയിച്ചു. ആൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ പയ്യന്നൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തി. എ.സി. മാധവൻ ഉദ്ഘാടനം ചെയ്തു. പെരുമ്പിയൻസ് കൂട്ടായ്മ വി.പി.അപ്പുക്കുട്ടപൊതുവാളെ ആദരിച്ചു. കെ.സി.അൻസാരി പൊന്നാട അണിയിക്കുകയും സി.വി.മുഹമ്മദലി മൊമന്റോ നൽകുകയും ചെയ്തു.

കോറോം ദേവീസഹായം എ.യു.പി.സ്കൂളിൽ എം.കെ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ. സുധ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ചെയ്തു. കെ.വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കോളേജ് ബോട്ടണി പി.ജി വിഭാഗവും, കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്മയും സംയുക്തമായി ഉളിയത്തു കടവിൽ കുഞ്ഞിമംഗലം മാവിൻതൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. ഡോ: ഇ. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു.

കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് കുഞ്ഞിമംഗലത്ത് സംസ്ഥാന സെക്രട്ടറി ടി.വി. കുമാരനും പയ്യന്നൂരിൽ എം.ടി. സുരേന്ദ്രനും മണിയറയിൽ പി.പ്രകാശനും പതാക ഉയർത്തി. പയ്യന്നൂർ മണ്ഡ് ലം മുസ്ലിം ലീഗ് കമ്മിറ്റി ഉളിയത്ത് കടവ് സ്വാതന്ത്ര്യ സ്മൃതി പാർക്കിൽ നിന്നും ഗാന്ധി പാർക്കിലേക്ക് സ്വാതന്ത്ര്യ സ്മൃതിയാത്ര നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി മോഹനന്റെ നേതൃത്വത്തിൽ നവസങ്കൽപ് പദയാത്ര നടത്തി. എം.കെ. രാജൻ ഉദ്ഘാടനം ചെയ്തു.