തലശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്ന് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ച തലശ്ശേരി- ബാവലി അന്തർ സംസ്ഥാന പാതയിൽ ബസ് സർവീസ് പുനരാരംഭിക്കാൻ അനുമതി. ഇന്ന് മുതലാണ് ഇതുവഴി ബസ് സർവീസ് പുനരാരംഭിക്കുക. മഴ കുറഞ്ഞതിനാലും റോഡ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയതിനാലുമാണ് ബസ് സർവീസ് നടത്തുന്നതിനുള്ള അനുമതി നൽകിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ടോറസ് പോലുള്ള വലിയ വാഹനങ്ങളുടെ നിരോധനം തുടരും