msf

കണ്ണൂർ:ഹയർസെക്കൻഡറി പ്രവേശനത്തിൽ ഗുരുതര സംവരണ അട്ടിമറി ആരോപിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഡി. ഓഫീസ് ഉപരോധിച്ചു.അലോട്ട്‌മെന്റുകൾ പൂർത്തീകരിക്കുന്നതിനു മുമ്പ് തന്നെ സംവരണ സീറ്റുകളിൽ പ്രവേശനം നടത്തുന്നത് ആസൂത്രിതമായിട്ടാണെന്നും, സംവരണ അട്ടിമറിയിൽ നിന്നും പിന്മാറാൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, സംസ്ഥാന വിംഗ് കൺവീനർ ഇജാസ് ആറളം, ജില്ല ട്രഷറർ സാദിഖ് പാറാട്, ജില്ല ഭാരവാഹികളായ സഹൂദ് മുഴപ്പിലങ്ങാട്, തസ്ലീം അടിപ്പാലം, തുടങ്ങിയവർ സംസാരിച്ചു.എം.കെ.സുഹൈൽ , അസർ പാപ്പിനശ്ശേരി, സൽമാൻ പുഴാതി, ഷാഹിദ് മാട്ടൂൽ, റഷാദ് വാരം കടവ്, മുഷ്താഖ്, നിജാസ് തലമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി