കതിരൂർ: കളരി പാരമ്പര്യമുള്ള കതിരൂർ ഗ്രാമത്തിൽ സ്ത്രീകൾക്കായി ജിംനേഷ്യം ഒരുങ്ങി. പുതിയകാലത്ത് സ്ത്രീകൾക്ക് സൗകര്യപ്രദമായി വ്യായാമം ചെയ്യുന്നതിനുള്ള ആവശ്യകത തിരിച്ചറിഞ്ഞാണ് പഞ്ചായത്ത് ജിംനേഷ്യം ആരംഭിക്കുന്നത്. കതിരൂർ പൊന്ന്യം സ്രാമ്പിക്കു സമീപം ആരംഭിക്കുന്ന 'ബീ സ്‌ട്രോംഗ്' ഫിറ്റ്‌നസ് സെന്റർ 21ന് രാവിലെ 10ന് എ.എൻ ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സുംബ ഡാൻസിനും വെയ്റ്റ്ലിഫ്റ്റിംഗിനുമായാണ് പഞ്ചായത്ത് സെന്റർ ഒരുക്കിയിരിക്കുന്നത്. നാലു ലക്ഷം രൂപയുടെ ഫിറ്റ്‌നസ് ഉപകരണങ്ങൾ ജിംനേഷ്യത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗും ഒരുക്കി.

പി.പി. സനിൽ, പ‌ഞ്ചായത്ത് പ്രസിഡന്റ്, കതിരൂർ

സ്വകാര്യ സ്ഥാപനങ്ങളിലേക്കാൾ ഏറ്റവും ചുരുങ്ങിയ ചെലവിൽ സ്ത്രീകൾക്ക് ഇവിടെ വ്യായാമം ചെയ്യാനാകും. ഒരുപാട് പേർ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്.