shamseer
കടൽത്തീര നടത്തം എ.എൻ. ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

മാഹി: സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായുള്ള ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ കടലോര നടത്തം സംഘടിപ്പിച്ചു. മാഹി പാലത്തിൽനിന്നും ആരംഭിച്ച് പരിമഠം ബീച്ചിലവസാനിച്ച പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി എം.എൽ.എ അഡ്വ. എ.എൻ. ഷംസീർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ പി.വി. പ്രീത, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അനീഷ് കുമാർ, ഹാർബർ എൻജിനീയറിംഗ് വകുപ്പ് അസി. എൻജിനീയർ അജിത്ത്, കോസ്റ്റൽ പൊലീസ് എ.എസ്.ഐ രജീഷ്, സിവിൽ പൊലീസ് ഓഫീസർ രതീഷ്, കോസ്റ്റൽ വാർഡൻ സകേന്ദ്, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ നൈവേദ്യ, ഹരിതകർമ്മസേന, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ന്യൂ മാഹി എം.എം ഹൈസ്‌കൂളിലെ നൂറോളം എൻ.സി.സി. കേഡറ്റുകൾ ബാന്റ്‌മേളം മുഴക്കി.