നീലേശ്വരം: അർഹരായ ആചാര സ്ഥാനികരെ ഉൾപ്പെടുത്തി പുതിയ പെൻഷൻ ലിസ്റ്റ് പ്രഖ്യാപിക്കുക, ആചാര സ്ഥാനികർക്ക് പെൻഷൻ നൽകാനുള്ള തുക നീക്കിവയ്ക്കുക, മുത്തപ്പൻ മടപ്പുരയിലെ മടയൻ മാരെ ആചാര സ്ഥാനികരായി അംഗീകരിച്ച് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തീയ്യ മഹാസഭ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. ദേവസ്വം ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന പ്രസിഡന്ര് ഗണേശൻ അരമങ്ങാനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശ്വംഭര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ ചാത്തമത്ത്, രാഘവൻ തിമിരി, കഞ്ഞികൃഷ്ണൻ പിലിക്കോട്, രമേശൻ കാഞ്ഞങ്ങാട്, മയ്യൽ നാരായണൻ, വിശ്വൻ എളേരി, രഘു ബാനം, കെ.വി രാജൻ, ഹരിഹരൻ, സി.കെ ജനാർദ്ദനൻ, ശേഖരൻ പൈങ്ങോത്ത്, അനീഷ് ആൾമടയൻ, ഷൈജ സായി, കൃഷ്ണ ഭായി, ശ്രീലത എന്നിവർ സംസാരിച്ചു. ദാമോദരൻ കൊമ്പത്ത് സ്വാഗതവും, കെ.വി പ്രസാദ് നന്ദിയും പറഞ്ഞു.