പരപ്പ: യൂത്ത്‌ കോൺഗ്രസ് നേതാവായിരുന്ന കനകപ്പള്ളിയിലെ വിനോജ് മാത്യുവിന്റെ സ്മരണയ്ക്കായി ബളാൽ മണ്ഡലം യൂത്ത്‌ കോൺഗ്രസ് കമ്മിറ്റി ഉത്തരമേഖലാ വടംവലി മത്സരം നടത്തും. 21ന് വെള്ളരിക്കുണ്ടിലെ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലാണ് മത്സരം. ഒന്നാം സ്ഥാനം നേടുന്നവർക്ക്‌ 15001 രൂപ കാഷ് അവാർഡും വിനോജ് മാത്യു സ്മാരകട്രോഫിയും നൽകും. രണ്ടാം സ്ഥാനക്കാർക്ക് 10001 രൂപയും ട്രോഫിയും മൂന്നാം സ്ഥാന ക്കാർക്ക് 7001 രൂപയും ട്രോഫിയും നാലാം സ്ഥാനക്കാർക്ക് 5001 രൂപയും ട്രോഫിയും ലഭിക്കും. 15 ടീമുകൾ പങ്കെടുക്കുന്ന മത്സരം വൈകിട്ട് 5 മണിക്ക് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്യും. ബിബിൻ അറക്കൽ അദ്ധ്യക്ഷതവഹിക്കും. വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്ത്‌ അംഗവുമായ ജോമോൻ ജോസ് നിർവ്വഹിക്കും. നീണ്ടഇടവേളയ്ക്ക് ശേഷം വെള്ളരിക്കുണ്ടിൽ നടക്കുന്ന ഉത്തര മേഖലാ വടംവലി മത്സരത്തിന്രെ ഒരുക്കങ്ങൾപൂർത്തിയായതായി സംഘാടകർ അറിയിച്ചു.