ചീമേനി: നാലുവർഷം മുമ്പ് തുടങ്ങിയ കനിയൻന്തോൽ റോഡ് പ്രവൃത്തി പാതിവഴിയിൽ. വാഹനങ്ങൾ കടന്നുപോകുമ്പോൾ കരിങ്കൽ ചീളുകൾ തെറിച്ച് വഴിയാത്ര പോലും ദുരിതമായി മാറിയ റോഡ് നിർമ്മാണം ഇഴയുകയാണ്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ട 4.7 കിലോമീറ്റർ റോഡിന് 2.69 കോടി രൂപയാണ് വകവരുത്തിയത്. ചീമേനി ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ കനിയന്തോൽ മുതൽ ചെമ്മഞ്ചേരി വഴി ആലന്തട്ടയിൽ എത്തുന്ന റോഡ് നിർമ്മാണം 2018 മാർച്ചിലാണ് തുടങ്ങിയത്.
കയറ്റിറക്കങ്ങൾ ലഘൂകരിച്ച് ആദ്യപാളി മെറ്റൽ നിരത്തി ഉറപ്പിച്ചിട്ട് വർഷം നാല് കഴിഞ്ഞു. പിന്നീട് നിർമ്മാണം നടന്നില്ല. 2019 മാർച്ചിൽ ഒരു വർഷം കൊണ്ട് പൂർത്തിയാക്കുന്ന രീതിയിൽ ആണ് കരാർ നൽകിയത്. നിലവിലെ കരാറുകാരൻ ഇനി നിർമ്മാണവുമായി മുന്നോട്ടു പോകാൻ സാധിക്കുകയില്ലെന്ന് അറിയിച്ചതായി പറയുന്നു. ബന്ധപ്പെട്ട അധികാരികളുടെ താല്പര്യ കുറവാണ് റോഡ് നിർമ്മാണം വർഷങ്ങളായി മുടങ്ങിക്കിടക്കാൻ കാരണമായതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ചെറുവത്തൂർ ഭാഗത്തുനിന്നും ചീമേനിയിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. നിരവധി കുടുംബങ്ങൾക്ക് ആശ്രയമാണ് ഈ റോഡ്.
ടാറിംഗ് നടക്കേണ്ടത് 3.75 മീറ്റർ
16 കലുങ്കുകളുള്ള ഏഴ് മീറ്റർ വീതി വരുന്ന റോഡിന്റെ 3.75 മീറ്റർ ആണ് ടാറിംഗ് നടക്കേണ്ടത്. ടാറിംഗ് ഒഴികെ മറ്റു ജോലികൾ എല്ലാം പൂർത്തിയായിട്ടുണ്ട്. പലയിടങ്ങളി