തൃക്കരിപ്പൂർ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം തൃക്കരിപ്പൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 46 ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് 22ന് രാവിലെ 9ന് പഞ്ചായത്ത് ടൗൺ ഹാളിൽ സമ്മേളനം നടക്കുന്നത്. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ടി.കെ.സിദ്ദീഖ് മുഖ്യാതിഥിയായിരിക്കും. മുകേഷ് കുടുംബസഹായ ഫണ്ട് കൈമാറും. വാർത്താ സമ്മേളനത്തിൽ കെ.വി. ജനാർദ്ദനൻ, പി.വി. പവിത്രൻ, ടി.പി. ചന്ദ്രൻ, പി.വി. റിജു, രാജേഷ് പെരിങ്ങേത്ത്, കെ. രാമകൃഷ്ണൻ, പി. ബാലകൃഷ്ണൻ, കെ. പവിത്രൻ, ദീപു വൈക്കത്ത് എന്നിവർ പങ്കെടുത്തു.