കാഞ്ഞങ്ങാട്: പാഠത്തിൽ നിന്നും പാടത്തേക്ക് എന്ന പരിപാടിയിൽ അടുക്കളത്തോട്ടമൊരുക്കാൻ ദുർഗയിലെ വിദ്യാർത്ഥികൾ. ജീവിതത്തിന്റെ പ്രായോഗിക പാഠങ്ങൾ ഇവിടെ നിന്നും ഇവർ പഠിക്കുന്നു. മണ്ണിൽ നിന്നും പ്രകൃതിയിൽ നിന്നും അകലുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമേകാൻ നാട്ടിപ്പാട്ടും കൃഷിപ്പാട്ടുമായാണ് കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഒത്തുകൂടിയത്.
ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാരംഗം സാഹിത്യ വേദിയും എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച പരിപാടി സ്‌കൂൾ ഹെഡ്മാസ്റ്റർ വിനോദ് മേലത്ത് ഉദ്ഘാടനം ചെയ്തു. പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഒ.പ്രതീഷ് സ്വാഗതം പറഞ്ഞു. എസ്.ആർ.ജി കൺവീനർ എ.ശ്രീജ , സി.പി.ശുഭ , പി. വി.ശ്രീജിത്ത് , ഗോപി മുളവന്നൂർ, സി.ഭാസ്‌കരൻ എന്നിവർ നേതൃത്വം നൽകി.