പാനൂർ: രണ്ടുവർഷത്തിലധികമായി നിർമ്മാണ പ്രവർത്തനം നടക്കാത്തതിനാൽ കുഴികൾ നിറഞ്ഞും മഴക്കാലത്ത് വെള്ളക്കെട്ടുകളും നിറഞ്ഞ് യാത്രാ ദുരിത പൂർണ്ണമായ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി. കേരള റോഡ് ഫണ്ട് ബോർഡ് 2.06 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി തുടങ്ങിയതിന്റെ ഭാഗമായി എൻജിനീയർ സ്ഥലം സന്ദർശിച്ചിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്നലെ ഉതുക്കുമ്മൽ , തെണ്ടപ്പറമ്പ്, കല്ലിക്കണ്ടി ഭാഗങ്ങളിൽ പലയിടങ്ങളിലും റോഡിന് സമീപമുള്ള കാട് വെട്ടി തെളിച്ചു. താല്ക്കാലികമായി റോഡിലെ കുഴികൾ നികത്തി ഒരു ലെയർ ടാറിംഗ് നടത്തി യാത്രാ ദുരിതത്തിന് പരിഹാരം കാണാനാണ് ശ്രമം.