
പഴയങ്ങാടി:മാടായി ഗവൺമെന്റ് ഹൈസ്‌കൂൾ 1978-79 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ നാളെ മാടായി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ ഓഡിറ്റേറിയത്തിൽനടക്കും.രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോട് കൂടി 10 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും.എം.വിജിൻ ഉദ്ഘാടനം നിർവഹിക്കും.എൻ.വി.രാജീവൻ അദ്ധ്യക്ഷത വഹിക്കും. ഡോ:പി.ഷീജ ,ടി.വി.സുചിത്ര ,കെ.പി.മനോജ് എന്നിവർ സംസാരിക്കും. തുടർന്ന് ഗുരുവന്ദനം അനുസ്മരണം, സ്നേഹക്കൂട് സൗഹൃദ സംഗമം എന്നിവ നടക്കും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സായാഹ്നം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.ആഘോഷത്തിന്റെ ഭാഗമായി പട്ടുറുമാൽ ഫെയിം,ഫാസില ബാനു,സരിഗമ ഫെയിം,ആഷിമ മനോജ്,ശ്യാംലാൽ എന്നിവർ അണിനിരന്ന് കണ്ണൂർ ഷെരീഫ് നയിക്കുന്ന ഗാനമേള. സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്ത സമ്മേളനത്തിൽ പി.കെ നാരായണൻകുട്ടി,എം. മജീദ്,പി.സുഹാസിനി, ടി.എം.രഘുനാഥ് ,എൻ.വി.രാജീവൻ ,എസ്.വി.പി. മുഹമ്മദലി എന്നിവർ അറിയിച്ചു.