adarav-
ആൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചപ്പോൾ

ഉദുമ : ആൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണിയുടെ ഓർമ്മ പുതുക്കി .പരിപാടിയിൽ എഴുപതു വയസു പിന്നിട്ട ഫോട്ടോഗ്രാഫേഴ്സിന് കൈനീട്ടം നൽകി . ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു . ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ എൻ.എ.ഭരതൻ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മറ്റി അംഗം ഹരീഷ് പാലക്കുന്ന്, സാരംഗപാണി അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളായ രത്നാകരൻ മിനോൾട്ട, രവി കാര്യാട്ട് എന്നിവരെ ആദരിച്ചു. ചടങ്ങിൽ ഷെരീഫ് ഫ്രെയിം ആർട്ട്‌, വനിതാ വിംഗ് സബ് -കോർഡിനേറ്റർ രമ്യാ രാജീവൻ, പ്രജിത് കളർ പ്ലസ്, സുധീർ, സതീശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വാസു സ്വാഗതവും ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖര നന്ദിയും പറഞ്ഞു.