ചെറുവത്തൂർ: പഠനത്തോടൊപ്പം ശാസ്ത്രലോകത്തേയും കണ്ടുപിടുത്തങ്ങളും കുട്ടികൾക്ക് കൂടുതലറിയാൻ സ്കൂളിൽ ടിങ്കറിംഗ് ലാബ് സജ്ജമായി. സമഗ്രാ ശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിലാണ് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് തുറന്നത്. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂതന സംവിധാനങ്ങളായ കോഡിംഗ്, റോബോട്ടിക്സ്, ത്രീഡി പ്രിന്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയവ ടിങ്കറിംഗ് ലാബിന്റെ ഭാഗമാണ്.

ആറാം ക്ലാസ് മുതൽ പത്തുവരെയുള്ള വിദ്യാർത്ഥികളെയാണ് ഗുണഭോക്താക്കളായി ഉപയോഗപ്പെടുത്തുക. കുട്ടികളുടെ സ്വതന്ത്ര ഗവേഷണങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസുകൾ, സംഘ ചർച്ചകൾ, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത് അദ്ധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി. രവീന്ദ്രൻ മുഖ്യാതിഥിയായി. പ്രഥമാദ്ധ്യാപകൻ കെ. ജയചന്ദ്രൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, പി. വസന്ത, എം. രാജൻ, പി. വേണുഗോപാലൻ, എം. സാവിത്രി, ടി.വി രഘുനാഥൻ, വി. പ്രമോദ്കുമാർ, എസ്.ഐ ബാലകൃഷ്ണൻ, എം. ദേവദാസ്, പ്രിൻസിപ്പാൾ ടി. സുമതി എന്നിവർ സംസാരിച്ചു.

കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ടിങ്കറിംഗ് ലാബ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ.

,