
കാഞ്ഞങ്ങാട്: ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി അജാനൂർ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും തീരദേശ പൊലീസിനെയും ബഹുജനങ്ങളുടെയും നേതൃത്വത്തിൽ ആവിക്കൽ കടപ്പുറത്ത് മെഴുകുതിരി ജാഥയും കടലോര സംരക്ഷണ പ്രതിജ്ഞയും നടന്നു. ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷയായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് കെ. സബീഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, ലക്ഷ്മി തമ്പാൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. കൃഷ്ണൻ, കെ. മീന, ഷീബ ഉമ്മർ, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.പി. സുബ്രഹ്മണ്യൻ, പഞ്ചായത്ത് മെമ്പർമാരായ അശോകൻ ഇട്ടമ്മൽ, സി.എച്ച്. ഹംസ, കെ. രവീന്ദ്രൻ, കെ.സതി, കെ.വി. ലക്ഷ്മി, ഇബ്രാഹിം, ഷക്കീല ബദറുദ്ദീൻ, ഹാജിറ, ഇൻസ്‌പെക്ടർ കെ.വി. ചന്ദ്രൻ, എസ്.ഐ എസ്.ടി സുരേഷ്, ദീപ, ജിജി ജോൺ, ഒ.വി. പ്രമീള, ആര്യ, ജിസ്ന, ശരണ്യ തുടങ്ങിയവർ സംബന്ധിച്ചു.