mattannur

മട്ടന്നൂർ: ആകെ 84.61 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ 95.13 ശതമാനം രേഖപ്പെടുത്തിയ 34ാം വാർഡ് മേറ്റടി മുന്നിൽ. 72.35 ശതമാനം പേരിൽ ഒതുങ്ങിയ മട്ടന്നൂരിലാണ് കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ പോളിംഗ്.

വാർഡ് ഒന്ന് മണ്ണൂർ (91.1), വാർഡ് രണ്ട് പൊറോറ (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. മുപ്പത്തിയൊന്ന് വാർഡുകളിലും പോളിംഗ് ശതമാനം 80 കടന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷക ആർ.കീർത്തി വിവിധ ബൂത്തുകൾ സന്ദർശിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിക്ക് അവസാനിച്ചു. ഉച്ചക്ക് ഒരു മണിയോടെ തന്നെ 54.77 ശതമാനം വോട്ടർമാരും ബൂത്തുകളിലെത്തിയിരുന്നു.

വാർഡ്, പോളിംഗ് ശതമാനം

മണ്ണൂർ 91.1

പൊറോറ 91.71

ഏളന്നൂർ 87.36

കീച്ചേരി 87.38

ആണിക്കരി 82.77

കല്ലൂർ 81.63

കളറോഡ് 83.56

മുണ്ടയോട് 82.42

പെരുവയൽക്കരി 84.19

ബേരം 89.75

കായലൂർ 82.18

കോളാരി 88.62

പരിയാരം 91.27

അയ്യല്ലൂർ 85.49

ഇടവേലിക്കൽ 82.8

പഴശ്ശി 80.68

ഉരുവച്ചാൽ 81.55

കരേറ്റ 84.97

കുഴിക്കൽ 88.03

കയനി 87

പെരിഞ്ചേരി 86.76

ദേവർകാട് 81.08

കാര 79.23

നെല്ലൂന്നി 83.24

ഇല്ലംഭാഗം 84.7

മലക്കുതാഴെ 80.32

എയർപോർട്ട് 86.46

മട്ടന്നൂർ 72.35

ടൗൺ 81.66

പാലോട്ടുപള്ളി 74.86

മിനി നഗർ 79.64

ഉത്തിയൂർ 84.79

മരുതായി 85.31

മേറ്റടി 95.13

നാലാങ്കേരി 84.39

ഇടവേലിക്കലിൽ വോട്ട് രേഖപ്പെടുത്തി കെ.കെ.ശൈലജ

മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെഞ്ഞെടുപ്പിൽ മുൻ ആരോഗ്യ മന്ത്രിയും മട്ടന്നുർ എം.എൽ എ യുമായ കെ.കെ.ശൈലജ ഇന്നലെ രാവിലെ പത്തുമണിയോടെ ഇടവേലിക്കൽ വാർഡിലെ പഴശി അയ്യല്ലൂർ എൽ.പി. സ്‌കൂൾ ബൂത്ത് 15ൽ വോട്ട് രേഖപെടുത്തി ഭർത്താവും മുൻ നഗരസഭാ ചെയർമാനുമായ കെ.ഭാസ്‌കരനും കൂടെയുണ്ടായിരുന്നു.കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തോടെ മട്ടന്നൂർ നഗരസഭയിൽ എൽ.ഡി. എഫിന് വിജയിക്കാനാകുമെന്ന് വോട്ടുചെയ്തതിനു ശേഷം മാദ്ധ്യമപ്രവർത്തകരോട് കെ.കെ ശൈലജ പ്രതികരിച്ചു.