vaayanasala
ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാല ആൻ‌‌ഡ് ഗ്രന്ഥാലയത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉപഹാരം നൽകുന്നു.

എടക്കാട്: ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും ചേർന്ന് നടത്തിയ വായനച്ചങ്ങാത്തം വായനശാലകളിലേക്ക് എന്ന പദ്ധതിയുടെ പ്രവർത്തനത്തിന് സമഗ്ര ശിക്ഷ കേരളയുടെ മികവ് പുരസ്‌കാരം നേടിയ ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാല ആൻ‌‌ഡ് ഗ്രന്ഥാലയത്തിന് നാട്ടുകാരുടെ ആദരം. എടക്കാട് നാരായണൻ മാസ്റ്റർ പുരസ്‌കാരമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേരത്തെയും വായനശാല നേടിയിട്ടുണ്ട്.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ സി.ആർ വിനോദ് കുമാർ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. പി.കെ സുജയ് അദ്ധ്യക്ഷത വഹിച്ചു. ഒ.പി രവീന്ദ്രൻ, ജനു ആയിച്ചാൻകണ്ടി, ദിവ്യ രാഘവൻ, കെ.വി ജയരാജൻ, കെ.വി മഹേന്ദ്രൻ, കെ.സി ഷിനു സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനം നൽകി.