photo-1
ഖാദി ഓണം മേള കണ്ണൂർ യൂണിവേഴ്‌സി​റ്റി സ്​റ്റുഡന്റ് അമിനി​റ്റി സെന്ററിൽ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊ.ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ:കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്‌സി​റ്റി സ്​റ്റുഡന്റ് അമിനി​റ്റി സെന്ററിൽ ഖാദി ഓണം മേള ആരംഭിച്ചു.കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊ.ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലശാല രജിസ്ട്രാർ ജോബി . കെ .ജോസ് ആദ്യ വില്പന ഏ​റ്റുവാങ്ങി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി .ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സെന​റ്റ് മെമ്പർ പി .ജെ.സാജു , കെ. യു. ഇ. യു. സെക്രട്ടറി പി. എം.മനോജ് കുമാർ , കെ. യു. എസ്. ഒ. പ്രസിഡന്റ് ഷാജി കരിപ്പത്ത് എന്നിവർ പ്രസംഗിച്ചു. മേള ആഗസ്ത് 24 ന് സമാപിക്കും.ഖാദി ഉത്പ്പനങ്ങൾക്ക് 30 ശതമാനം റിബേ​റ്റ് ലഭിക്കും.