cpm-padana-camp

കാഞ്ഞങ്ങാട്: സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മൂന്ന് ദിവസത്തെ പഠന ക്യാമ്പ് മേലാങ്കോട്ട് ലയൺസ് ഹാളിൽ തുടങ്ങി. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അഡ്വ.കെ.രാജ്‌മോഹൻ സ്വാഗതം പറഞ്ഞു. ഡോ. സി.ബാലൻ ക്യാമ്പ് വിശദീകരിച്ചു. കെ.ടി.കുഞ്ഞിക്കണ്ണൻ, കെ.വി.കുഞ്ഞിരാമൻ, മുൻ കേന്ദ്ര കമ്മിറ്റിയംഗം പി.കരുണാകരൻ, വി.വി.രമേശൻ , ടി.കെ.രവി എന്നിവർ സംസാരിച്ചു.
ഇന്ന് മാർക്സിയൻ ദർശനം, വർത്തമാനകാല രാഷ്ട്രീയ അടവുകൾ എന്നീ വിഷയങ്ങളിൽ കെ.എൻ.ഗണേഷ് ക്ലാസെടുക്കും. നാളെ പാർടി സംഘടനാ തത്വങ്ങളും കടമകളും എന്ന വിഷയത്തിൽ എം.വി. ബാലകൃഷ്ണനും പാർടി പരിപാടി എന്ന വിഷയത്തിൽ കെ.പി. സതീഷ് ചന്ദ്രനും ക്ലാസെടുക്കും.