രാജപുരം: വണ്ണാത്തിക്കാനം വയലിൽ ഡി.വൈ.എഫ്.ഐ രാജപുരം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മഴപ്പൊലിമ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വടംവലി ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ മിനിഫിലിപ്പ്, സണ്ണി അബ്രാഹാം, ജോസ് പുതുശ്ശേരിക്കാലായിൽ, സി.പി.എം ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി.പി. വിഷ്ണു, സെക്രട്ടറി സി.ആർ.അനൂപ്, കെ.ജനാർദ്ദനൻ, ഇ.രാജി, ഇ.ആർ രാജേഷ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി കെ. ജെ.ഷൈജിൻ സ്വാഗതവും, മേഖല പ്രസിഡന്റ് രതീഷ് ഒരള നന്ദിയും പറഞ്ഞു.