
കാസർകോട് : കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ രാത്രികാലങ്ങളിൽ നടത്തുന്ന പോസ്റ്റ്മോർട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഗവൺമെന്റ് ഡോക്ടർമാരുടെ സംഘടനയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചും രാത്രികാല പോസ്റ്റ്മോർട്ടങ്ങൾക്കാവശ്യമായ ഡോക്ടർമാരെയും സ്റ്റാഫിനെയും സർക്കാർ അടിയന്തിരമായി നിയമിക്കണമെന്നാവശ്യപ്പെട്ടും ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് കാസർകോട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ബദിയടുക്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഉനൈസ് ബേഡകം, അഡ്വ.ഷാജിദ് കമ്മാടം, ചന്ദ്രഹാസ ഭട്ട്, ധർമ്മ ധീര മധൂർ, രാജിക ഉദുമ, മണ്ഡലം പ്രസിഡണ്ട് മാരായ ഷാഹിദ് പുലികുന്ന്, ജയപ്രകാശ് ബദിയടുക്ക, കീർത്തൻ രാജ്, വിവിയൻ കുമ്പഡാജ , രാകേഷ് കരിച്ചേരി, ഉദ്ദേശ് ചെങ്കള, അഷ്റഫ് പട്ല, കൃഷ്ണകുമാർ ബദിയടുക്ക, ജോബിൻ സണ്ണി , ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.