കാഞ്ഞങ്ങാട്: മൾട്ടിലെവൽ മാർക്കറ്റിംഗ് മേഖലയിൽ തൊഴിൽ പരിരക്ഷ എർപ്പെടുത്തി ഈ മേഖലയിൽ മണിചെയിൻ കമ്പനികൾക്ക് വിലക്ക് എർപ്പെടുത്തണമെന്ന് മൾട്ടിലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ (സി ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാര ഭവനിലെ പി.രാഘവൻ നഗറിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കിഴക്കേ മുറി രക്തസാക്ഷി പ്രമേയവും ഹാഷ്മികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.സി ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാലത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.അശോക് കുമാർ, എൻ.വി.കുഞ്ഞിക്കണ്ണൻ, സി മധുസൂദനൻ , കെ.കാർത്യായനി, എ.കെ.ആൽബർട്ട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി.രാഘവൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: യു.സുധാകരൻ (പ്രസിഡന്റ് ), പി.സി ജയചന്ദ്രൻ(സെക്രട്ടറി), എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ ( ട്രഷറർ).