
കാസർകോട്: ഹൊസങ്കടി അയ്യപ്പക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം മജ്ബയലിലെ ലക്ഷമീശ ഭണ്ഡാരിയെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.കാസർകോട് ഡിവൈ.എസ്.പി വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ലക്ഷ്മീശയെ അറസ്റ്റുചെയ്തത്.
പ്രതി 2005 ൽ മഞ്ചേശ്വരത്ത് ഒരു കവർച്ച കേസിൽ പ്രതിയായിരുന്നു.ഇതിന് പുറമെ കർണ്ണാടകത്തിൽ നിരവധി കേസുകൾ ഈയാൾക്കെതിരെയുണ്ട്. അന്വേഷണ സംഘത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്.ഐ ഷറഫുദ്ദീൻ എന്നിവരെ കൂടാതെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജേഷ്, ഓസ്റ്റിൻ തമ്പി, പ്രതീഷ് ഗോപാൽ, ഹരീഷ്, സജീഷ്, ശിവകുമാർ, ശ്രീജിത്ത്, അനൂപ് എന്നിവരുമുണ്ടായിരുന്നു. മോഷണം നടത്താൻ ഈയാൾ എത്തിയ ബൈക്കും ആയുധവും കണ്ടെടുത്തിട്ടുണ്ട്.