കാസർകോട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചെറുക്കുക, സ്ത്രീപക്ഷ നവകേരളത്തിനായി അണിചേരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ഗസറ്റഡ് ജീവനക്കാർ മാർച്ചും ധർണ്ണയും നടത്തി. വിദ്യാനഗർ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിനെ തുടർന്ന് ബി.സി റോഡിൽ നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ ഷിബു ഉദ്ഘാടനം ചെയ്തു. ഡി.എൽ സുമ, കെ. ഹരിദാസ്, കെ.പി ഗംഗാധരൻ, പി.വി ശരത്, ബി. രാധാകൃഷ്ണ, എ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. ചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി മധു കരിമ്പിൽ നന്ദിയും പറഞ്ഞു. മാർച്ചിന് എസ്. മീനാറാണി, ടി.വി വിനോദ് കുമാർ, രമേശൻ കോളിക്കര, പി.കെ ബാലകൃഷ്ണൻ, പി.വി. ആർജിത എന്നിവർ നേതൃത്വം നൽകി.