മട്ടന്നൂർ: ചാവശ്ശേരിയിൽ എസ്.ഡി.പി.ഐ -ആർ.എസ്.എസ്. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അഞ്ചു പേരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകരായ ചാവശ്ശേരിയിലെ കെ. ഷഹദ് (28), എം. അജ്മൽ (25), പി.എം. സാജിർ (27), ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ സി.പി. മഹേഷ് (46), കെ. ബൈജു(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീടുകൾ ആക്രമിച്ചത് ഉൾപ്പടെയുള്ള കേസുകളിലാണ് അറസ്റ്റ്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമാണ് ചാവശ്ശേരിയിൽ എസ്.ഡി.പി.ഐ., ആർ.എസ്.എസ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇരു വിഭാഗത്തിലുമുള്ള പ്രവർത്തകരുടെ ആറു വീടുകൾ ആക്രമിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്തു. ആകെ ഒമ്പതു കേസുകളാണ് മട്ടന്നൂർ പൊലീസ് എടുത്തിട്ടുള്ളത്.