leelakrishnan
ലീലാകൃഷ്ണൻ

കാഞ്ഞങ്ങാട്: ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് പരമമായ സൗന്ദര്യമാണെന്നും പരമമായ സൗന്ദര്യം അമ്മയുടെ സ്‌നേഹ വാത്സല്യത്തിൽ നിന്നും ലഭിക്കുന്നതെന്നും പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സപര്യ സാഹിത്യ പുരസ്‌കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സപര്യ സാഹിത്യ പുരസ്‌കാരം ഷാബു കിളിത്തട്ടിലിന് സമ്മാനിച്ചു.സപര്യ രാമായണ പുരസ്‌കാരം രാജീവ് ആലുങ്കലിന് സമ്മാനിച്ചു.സപര്യരാമായണ പ്രത്യേക ജൂറി പുരസ്‌കാരം നിഷ ടിപി, ആലീസ് ജോസ് മാനന്തവാടി, ഷാജഹാൻ തൃക്കരിപ്പൂർ, ശ്രീദേവി അമ്പലപുരം, ജയകൃഷ്ണൻ മാടമന എന്നിവർ ഏറ്റുവാങ്ങി.സപര്യ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയിൽ നാരായണൻ അധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ പുരസ്‌കാരപരിചയം നടത്തി.ദിനേശ് മാവുങ്കാൽ, എസ് പി ഷാജി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ,ഫറീന കോട്ടപ്പുറം,ആനന്ദ കൃഷ്ണൻ എടച്ചേരി, അതുല്യ ജയകുമാർ, മഹേഷ് മുന്നാട്, അനിൽ കുമാർ പട്ടേന എന്നിവർ സംസാരിച്ചു.